നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനൊരുങ്ങിയിരിക്കുകയാണ് ഇടത് മുന്നണി. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ജെയിക് സി തോമസ് മത്സരിക്കുന്നില്ല എന്ന് നേതൃത്വത്തെ അറിയിച്ചതോടെ മണ്ഡലത്തിൽ പുതുമുഖ സ്ഥാനാർത്ഥിക്ക് അവസരം നൽകാനാണ് പാർട്ടിയുടെ തീരുമാനം.
പുതുപ്പള്ളിയിൽ പൊതുസ്വതന്ത്ര സ്ഥാനാർഥി മത്സരിക്കാനും കളം തെളിയുന്നുണ്ട്. കേരളാ കോൺഗ്രസ്സിന് നൽകാനും ചില കളങ്ങൾ ഒരുങ്ങുന്നു
റെജി സഖറിയ, കെ എം രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ആദ്യം പരിഗണിച്ചത്. എന്നാൽ റെജി സഖറിയ മത്സരിക്കാൻ താൽപര്യമില്ല എന്ന് അറിയിക്കുകയായിരുന്നു. ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിന്റെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാ കോൺഗ്രസ്സ് എമ്മിന്റെ സിറ്റിംഗ് സീറ്റുകളിൽ മാറ്റമില്ല എന്നാണു നിലവിലെ വിവരം.
പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, പാലായിൽ ജോസ് കെ മാണിയും മത്സരരംഗത്തിറങ്ങും. കേരളാ കോൺഗ്രസ്സ് എമ്മിന്റെ സീറ്റായ കടുത്തുരുത്തിയിൽ പുതുമുഖ സ്ഥാനാത്ഥിക്കായിരിക്കും പ്രാധാന്യം നൽകുക