അയ്യപ്പസംഗമത്തിൻ്റെ ചെലവ് സർക്കാർ വാദം പൊളിയുന്നു "യഥാർഥ ചെലവെത്ര ? .. തമ്മിൽ ചേരാതെ മൂന്നു കണക്കുകൾ. തുക പറയാതെ ഉഡായിപ്പ് മറുപടിയുമായി വി എൻ വാസവൻ


കോട്ടയം  :അയ്യപ്പസംഗമത്തിനു 4 മാസത്തിനുശേഷം ജനുവരി 28നു തിരുവഞ്ചൂർ രാധാകൃഷ്ണനു നിയമ സഭയിൽ മന്ത്രി വി.എൻ. വാസവൻ നൽകിയതു തന്ത്രപരമായ മറുപടി.
അനുവദിച്ച പണത്തിൻ്റെ കണക്കാണു ചോദി ച്ചതെങ്കിലും, "മതസമ്മേളനങ്ങൾക്കു ബോർഡി ന്റെ ബജറ്റിൽ വകയിരുത്തിയിരുന്ന തുക അയ്യപ്പ സംഗമത്തിന്റെ അഡ്വാൻസ് ഇനത്തിൽ ചെലവിട്ടെന്നും സ്പോൺസർമാർ വാഗ്ദാനം ചെയ്ത തുക ലഭിച്ചപ്പോൾ തിരികെ നിക്ഷേപിച്ചെന്നു'മായിരുന്നു മന്ത്രിയുടെ മറുപടി. എത്ര രൂപ ബോർഡിൽനിന്ന് എടുത്തെന്നോ, എത്ര തിരിച്ചടച്ചെന്നോ, എത്ര സ്പോൺസർഷിപ്പായി ലഭിച്ചെന്നോ മറുപടിയിൽ ഇല്ല.
പ്രധാന സ്പോൺസർമാർ ധനലക്ഷ്മി ബാങ്കും കേരള ബാങ്കുമാണെന്നും നിയമസഭയിൽ
പറഞ്ഞിരുന്നു. 

അതേ സമയം ഊരാളുങ്കലിൻ്റെ  ജി .എസ് .ടി ഇൻവോയ്സ് 7.11
കോടി
ഓഡിറ്റ് കണക്ക്
6.32 കോടി,
ദേവസ്വം കമ്മീഷണറുടെ കണക്ക്
4.5 കോടി 
എന്ന വിവരം പുറത്ത് വന്നു കണക്കിലെ ഈ പൊരുത്തക്കേട്  മറച്ച് വച്ചാണ് എങ്ങും തൊടാതെ വാസവൻ ഉഡായിപ്പ് മറുപടി നൽകിയത്

ഇപ്പോൾ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തതായി പറയപ്പെടുന്ന അദാനി ഗ്രൂപ്പ് അന്നു പട്ടിക യിൽ ഉണ്ടായിരുന്നില്ല.
നവകേരള സദസ്സിലും കേരളീയത്തിലുമെന്നതുപോലെ ആഗോള അയ്യ പ്പസംഗമത്തിലും കൃത്യമായ കണക്കു പറയാതെ ഒളിച്ചുകളി തുടരുകയാണു സർക്കാർ എന്ന ആക്ഷേപമാണ് ഉയരുന്നത്.
أحدث أقدم