#വൈക്കം: ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. #ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടിൽ തങ്കമ്മ (70), മകൻ സുനിൽ (46) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിയ നിലയിൽ അയൽവാസികൾ കണ്ടത്. ഈ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. സംഭവസ്ഥലത്തുനിന്ന് വൈക്കം പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. “അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു” എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.