റെയിൽവെ സ്റ്റേഷനിലെ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തി ; തുറന്നപ്പോൾ കണ്ടത്….


ആലുവ റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെ ത്തി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്തുള്ള റെയിൽവെ നടപ്പാലത്തിന്റെ അടിയിൽ സിഗ്നൽ ബോക്സിൽ സംശയാസ്പദമായി കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ആലുവ എക്സൈസ് സർക്കിൾ ഓഫീസ് ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ടീം, ആലുവ ആർ.പി.എഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില മതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്. ആർ.പി.എഫ് ആലുവ ഇൻസ്പെക്ടർ എ.പി വേണു, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ ജിബിൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എസ് പ്രമോദ് എന്നിവരുടെ മേൽനോട്ടത്തിൽ ഉണ്ടായിരുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്

أحدث أقدم