ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു… എണ്ണവില 100 ഡോളറിന് മുകളിൽ കടന്ന് ക്രൂഡ് ഓയിൽ…..


മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കും.

അതേസമയം, അറബ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം ശ്രമങ്ങൾ തുടരുകയാണ്. സൗദിക്ക് നേരെ കഴിഞ്ഞരാത്രി അമ്പതോളം ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണ ശ്രമമാണ് ഇത്. കഴിഞ്ഞ ദിവസം 10 ബലിസ്റ്റിക്ക് മിസൈലുകൾ നേരിട്ടതായി യുഎഇ അറിയിച്ചു.

കിഴക്കൻ പ്രവിശ്യ, പ്രിൻസ് സുൽത്താൻ എയർബേസ്, ഷൈബാ എണ്ണപ്പാടം തുടങ്ങിയവ ലക്ഷ്യമാക്കിയായിരുന്നു പ്രധാനമായും ആക്രമണങ്ങൾ ഉണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ഐക്യരാഷ്ട്ര സഭ രക്ഷാ കൗൺസിൽ യോഗത്തിൽ ഇറാന്റെ ആണവ ലക്ഷ്യങ്ങളെ ചൊല്ലി അമേരിക്കയും റഷ്യയും ചൈനയും തമ്മിൽ വാക്പോര് ഉണ്ടായി.

Previous Post Next Post