തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളിലെ താപനില മുന്നറിയിപ്പിൻ്റെ ഭാഗമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലെ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.