നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മി പ്രിയയും ട്വന്റി 20യില്‍ ചേർന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് പറഞ്ഞു.
എറണാകുളത്ത് 9 മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിക്കും.
2007ല്‍ സ്വാതി തിരുനാള്‍ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സണ്‍ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. വെള്ളിമൂങ്ങയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളില്‍ ഇടംനേടിയ നടിയാണ് വീണാ നായർ. അയ്മനം പരിപ്പ് സ്വദേശിനിയാണ്.
നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. മുൻ വർഷങ്ങളില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ.
അങ്കമാലിയില്‍ റിയാലിറ്റി ഷോ അംഗം പ്രോമി കുര്യാക്കോസ് സ്ഥാനാർത്ഥിയാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.