കോട്ടയം ജില്ലയിൽ നാളെ (21/03/2026) പാമ്പാടി, മണർകാട്, പുതുപ്പള്ളി, എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും




കോട്ടയം: ജില്ലയിൽ നാളെ (21/03/2026) പാമ്പാടി, ഗാന്ധിനഗർ, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവപാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി , കണ്ണംകുളം, കാട്ടാൻ കുന്ന്, ഓന്തുരുട്ടി ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5:30pm വരെയും കല്ലേപ്പുറം, ഇല്ലിമറ്റം, വൃന്ദാവൻ, കിളിമല ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായും വൈദ്യുതി മുടക്കുന്നതാണ്.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തോപ്പിൽ പറമ്പ്, വില്ലൂന്നി, ബേസിക് ഡ്രിങ്കിങ് വാട്ടർ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 09.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുംമണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൃപ, LPS, പാം സ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 2:30 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി,അമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെയും കാവനാടി, Everest, കുഴിമറ്റo, SNDP ട്രാൻസ്‌ഫോർമറുകളിൽ 9:00 മുതൽ 2:00 വരെയും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാർമൽ മൗണ്ട്, മുട്ടത്തുപടി , മുല്ലശ്ശേരി,(പെരുമ്പനച്ചി കവല) ഇല്ലിമൂട്, എന്നീ ട്രാൻസ്ഫോമർ പരിധിയിലും, മാമൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിധിയിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെയും പട്ടാണിച്ചിറ ട്രാൻസ്ഫോമർ പരിധിയിൽ 2 മണിക്കൂർ നേരത്തേക്കും വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി, പെരുംകാവ്, വാഴത്തറ ക്രഷർ ,സെൻറ് ജൂഡ് സ്കൂൾ, എസ് എം ഇ, കീചാൽ, ബെസ്റ്റ് ബോർമ, വികാസ് റബേഴ്സ്, കുറ്റിക്കാട്ടുപടി, പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തൂത്തൂട്ടി ട്രാൻസ്ഫോർമറിനു കീഴിലുള്ള ഉപഭോക്താക്കൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണികണ്ഠപുരം, ഉണ്ണാമറ്റം , ഇലവക്കോട്ട, ഞാലിയാകുഴി , പാണ്ടൻചിറ, പോട്ടച്ചിറ, പുന്നശ്ശേരികുന്ന്, കൊട്ടാരംകുന്ന്, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും പുത്തൻപുരയിൽ, കടുവാക്കുഴി , വെട്ടിയിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്
أحدث أقدم