നക്ഷത്രഫലം മാർച്ച് 22 മുതൽ 28 വരെ സജീവ് ശാസ്‌താരം


✒️ സജീവ് ശാസ്താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
ഫോൺ   96563 77700
 അശ്വതി : രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. വിദ്യാഭ്യാസപരമായും തൊഴില്പരമായും ഉയര്ന്നവിജയം കൈവരിക്കും. സുഹൃദ് -ബന്ധു ജന സമാഗമം , ദാമ്പത്യ ജീവിത സൗഖ്യം. വിവാഹ ആലോചനകളിൽ  അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും . 

ഭരണി : ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും.  ചികിത്സകൾ വഴി രോഗശമനം ,.
 
കാർത്തിക :  യാത്ര ചെയ്യേണ്ടിവരും.  ബിസിനസില് മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്നു മോചനം. വാഹനയാത്രകള് കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ചെറിയ വിഷമതകൾ ,  ബന്ധുക്കൾവഴി  നേട്ടം .ഗൃഹോപകരണങ്ങള് മാറ്റി വാങ്ങുവാൻ സാധിക്കും . 
രോഹിണി : കർമ്മ രംഗം പുഷ്ടിപ്പെടും. പ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. ജോലിക്കുള്ള ശ്രമം  വിജയിക്കും. ധനപരമായി ചെറിയ  നേട്ടം. ക്ഷേത്രദർശനം , ഉത്സാഹം കുറഞ്ഞിരിക്കും , തൊഴിൽ രംഗത്ത്   ശാന്തതയുണ്ടാകും.


മകയിരം  രോഗദുരിതങ്ങളിൽനിന്ന്  മോചനം.  സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. കഴിവുകള്ക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും . ഒന്നിലധികം മാർഗങ്ങളിൽ   ചെറിയ ധനാഗമം.അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ . 

തിരുവാതിര : ഭക്ഷണകാര്യത്തിൽ  ശ്രദ്ധ കുറയും. ബന്ധുക്കൾ  വഴി  കാര്യസാദ്ധ്യം . പ്രണയബന്ധങ്ങൾക്ക് അംഗീകാരം.ബിസിനസില് അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. അത്യാവശ്യ  യാത്രകൾ വേണ്ടിവരും.

പുണർതം : മാനസിക വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള  ശ്രമങ്ങൾ  പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും .പൊതു രംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. സുഹൃദ് സഹായം ലഭിക്കും . 


പൂയം : തൊഴിൽ മേഖലയിൽ  അഭിവൃദ്ധി ഉണ്ടാകും. മാനസിക വിഷമതകളിൽ ശമനം മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും.  പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.

ആയില്യം : അപ്രതീക്ഷിതമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും  . വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താൻ  സാധിക്കും. തൊഴിലിൽ അവിചാരിത തടസ്സങ്ങൾ, സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും സാധിക്കും ,  അകന്നു കഴിഞ്ഞിരുന്ന  ബന്ധുക്കൾ   ഒന്നിക്കും.  

മകം : ഭക്ഷണസുഖം വർദ്ധിക്കും, ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾക്കു സാദ്ധ്യത , കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. ബന്ധുജന സഹായം ലഭിക്കും,  ഉദ്യോഗാർത്ഥികൾക്കു പുതിയ  ജോലി ലഭിക്കും, വ്യാപാര വിജയം,  വ്യവഹാരങ്ങളിൽ വിജയം . 

പൂരം : ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. പുതിയ ജോലികൾക്ക്  ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും.  യാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം  കൈവരിക്കും മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾ . 

ഉത്രം : പ്രവർത്തന രംഗത്ത്  ഉയർച്ച  അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില് നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ.പൊതുവെ വിശ്രമം കുറഞ്ഞിരിക്കും .
അത്തം : ഔദ്യോഗികരംഗത്ത് തിരിച്ചടികൾ .  ബിസിനസ്സിൽ   നേട്ടങ്ങൾ  ഉണ്ടാവില്ല. പ്രവര്ത്തിക്കുന്ന മേഖലയില്നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവ് . ബന്ധുജനങ്ങൾ  മുഖേന ബുദ്ധിമുട്ടുകള്. കുടുംബത്തില് അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങള് നിരന്തരം അലട്ടും.സന്താനങ്ങൾക്ക്  പുരോഗതി . 

ചിത്തിര : സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പ്രവര്ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും . സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്ക്കേണ്ടിവരും.

ചോതി : പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും  ജോലിയിൽ   താല്പര്യം വർധിക്കും . എതിരാളികൾക്ക് ക്കൾക്കു മേൽ  വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. ബന്ധുഗുണം അനുഭവിക്കും . 

വിശാഖം : താൽക്കാലിക  ജോലി സ്ഥിരപ്പെടും. പരീക്ഷകളിൽ  ഉന്നത വിജയം. പണമിടപാടുകളിൽ  കൃത്യത പുലര്ത്തും. പ്രണയബന്ധങ്ങൾ  അംഗീകരിക്കപ്പെടും .  രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം. ഭക്ഷണസുഖം വർദ്ധിക്കും . മാനസികമായ  സ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളിൽനിന്നു  മോചനം.

അനിഴം :  ചികിത്സകളിൽ  കഴിയുന്നവർക്കു  ആശ്വാസം. സ്വകുടുംബത്തില്നിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ  നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.തൊഴിലന്വേഷണങ്ങളിൽ വിജയം, താല്ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. 

തൃക്കേട്ട : ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ശത്രുക്കൾക്കുമേൽ  വിജയം കൈവരിക്കും. മനസിനു സുഖം നല്കുന്ന വാർത്തകൾ  കേള്ക്കും. അലസത വെടിഞ്ഞ് മുന്നേറാൻ  സാധിക്കും. തർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും . 

മൂലം : സാമ്പത്തിക  നേട്ടം കൈവരിക്കും. പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന കടം ലഭിക്കും. വീട്ടിലെ ആവശ്യങ്ങള്ക്കുള്ള പുതിയ  ഉപകരണങ്ങള് വാങ്ങും. ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്തി വർദ്ധന .. ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. ജീവിത സുഖം വർദ്ധിക്കും . തൊഴിൽപരമായ സ്ഥാനക്കയറ്റം ഉണ്ടാകും  ആരോഗ്യം പുഷ്ടിപ്പെടും.
പൂരാടം:   ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. ആഗ്രഹങ്ങള് സഫലമാകും.  തെഴിലിൽ  നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ബിസിനസ്സിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . രോഗശമനമുണ്ടാകും. ധനപരമായ വിഷമതകൾ ശമിക്കും . 

ഉത്രാടം:   ക   സാമൂഹിക സേവനത്തിൽ  ഏർപ്പെടും. . സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളില് ഉന്നതവിജയം. ഭൂമി ഇടപാടിൽ  കാലതാമസം  പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സ മാഗമം ഉണ്ടാകും.കാലാവസ്ഥാ ജന്യ രോഗങ്ങൾ  പിടിപെടാം . 

തിരുവോണം  : ബിസിനസില്നിന്നു നേട്ടം. മനസുഖം വർദ്ധിക്കും . ബിസിനസ്സിൽ നിന്ന്  ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും , ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

അവിട്ടം : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  വിവാഹക്കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.    സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും. ബന്ധുജന  സഹായം ലഭിക്കും ,
ചതയം : പൊതു രംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി  യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും. വിവാഹ ആലോചനകൾ നീണ്ടുപോകും , ബന്ധു ജന സഹായം  ലഭിക്കും.

പൂരുരുട്ടാതി:  കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. ഉദ്യോഗസ്ഥര്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

ഉത്രട്ടാതി : വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. വിവാഹ തീരുമാനം മാറ്റിവയ്ക്കും  പങ്കെടുക്കും.കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടിവരും.

രേവതി :  വിദ്യാര്ത്ഥികൾക്ക്  ഉപരിപഠനത്തിന് പ്രവേശനം . കാർഷിക മേഖലയിൽ നിന്ന്  ധനലാഭം. കുടുംബത്തില് സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ചെറിയവരുമാനം പ്രതീക്ഷിക്കാം   .  രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാദ്ധ്യത.
أحدث أقدم