റിപ്പോർട്ടർ ചാനലിന്റെ പ്രവർത്തനാനുമതി ചോദ്യം ചെയ്ത് സാബു എം. ജേക്കബ് നല്‍കിയ ഹർജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ നിലപാടറിയിച്ചു.
ചാനലിന്റെ ലൈസൻസ് ഉടമകളായ ഇൻഡോ-ഏഷ്യൻ (INDOASIAN) കമ്പനി ഡയറക്ടർമാരുടെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായാണ് കേന്ദ്രം വാക്കാല്‍ അറിയിച്ചത്.
ചട്ടങ്ങള്‍ ലംഘിച്ചാണ് ചാനലിന്റെ ലൈസൻസ് കൈമാറിയതെന്നും ഇക്കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നുമാണ് ഹർജിക്കാരനായ സാബു എം. ജേക്കബിന്റെ പ്രധാന വാദം. എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവർക്ക് നിയമപരമായി ചാനല്‍ നടത്താൻ അവകാശമില്ലെന്നും ഹർജിയില്‍ ആരോപിക്കുന്നു.
നിലവിലെ ലൈസൻസ് ഉടമയായ എം.വി. നികേഷ് കുമാറിനോട് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. ഏപ്രില്‍ 2-നകം മറുപടി നല്‍കാനാണ് നിർദ്ദേശം.
വിശദീകരണം ലഭിച്ച ശേഷം നിയമപരമായ നടപടികള്‍ സ്വീകരിക്കാൻ ഹൈക്കോടതി കേന്ദ്രത്തിന് നിർദ്ദേശം നല്‍കി. ചാനലിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണിതെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്