മിനിമം ബാലന്‍സ്; ബാങ്കുകള്‍ പിഴയായി ഇടാക്കിയത് കോടികള്‍, മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി സമാഹരിച്ചത് 8092.83 കോടി.




സേവിംഗ്സ് അക്കൗണ്ടുകളില് മിനിമം ബാലന്സ് സൂക്ഷിക്കാത്തതിന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള് ഉപഭോക്താക്കളില്‍ നിന്ന് പിഴയായി ഇടാക്കിയത് കോടികള്‍.

2022-23 മുതല് 2024-25 വരെയുള്ള മൂന്ന് സാമ്പത്തിക വര്ഷങ്ങളിലായി 8092.83 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള് ഈ ഇനത്തില് മാത്രം അക്കൗണ്ട് ഉടമകളില്നിന്ന് സമാഹരിച്ചത്.

ഈ പിഴത്തുകകള് മൊത്തമായി എഴുതിത്തള്ളാന് ബാങ്കുകള്ക്ക് കേന്ദ്ര സര്ക്കാര് നിര്ദേശം നല്കിയിട്ടില്ലെന്നും ധനമന്ത്രി നിര്മല സീതാരാമന് ലോക്സഭയില് വ്യക്തമാക്കി. പിഴത്തുക ഈടാക്കുന്നത് സംബന്ധിച്ച്‌ ബാങ്കുകള്ക്ക് പൊതുവായ നിര്ദേശങ്ങള് നല്കിയിട്ടില്ലെങ്കിലും പല ബാങ്കുകളും സ്വമേധയാ ഈ ചാര്ജുകള് ഒഴിവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ബാങ്കിംഗ് സേവനങ്ങള് നല്കുന്നതിനുണ്ടാകുന്ന ചെലവ് നികത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. പിഴ ഈടാക്കി ലാഭമുണ്ടാക്കുക എന്നതല്ല ബാങ്കുകളുടെ ലക്ഷ്യമെന്നും സര്ക്കാര് വിശദീകരിച്ചു. പ്രധാനമന്ത്രി ജന് ധന് യോജന അക്കൗണ്ടുകള്, ബേസിക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകള് എന്നിവയുള്പ്പെടെ ഏകദേശം 72 കോടി അക്കൗണ്ടുകള്ക്ക് മിനിമം ബാലന്സ് സൂക്ഷിക്കാത്തതിന് പിഴ നല്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Previous Post Next Post