ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; കോഴിക്കോട് കാറ്റിന് സാധ്യത; കനത്ത ചൂട് തുടരും...





തിരുവനന്തപുരം: വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. പാലക്കാട് റെക്കോർഡ് താപനില

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് ജില്ലയിൽ റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആണ് അനുഭവപ്പെട്ട താപനില.

അതേസമയം, കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Previous Post Next Post