വിപണിയിൽ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവുമായി കന്യാകുമാരി അഗദീശ്വരം സ്വദേശി ശങ്കർ എ (40), കൽക്കുളം സ്വദേശി ശിവശങ്കർ എൻ (39) എന്നിവരാണ് പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യവസായിക അളവിലുള്ള കഞ്ചാവ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.