വനിതാ ദിനത്തോടനുബന്ധിച്ച്ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ വാക്കത്തോൺ ഇന്ന്

കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി പ്രത്യേക വാക്കത്തോൺ സംഘടിപ്പിക്കുന്നു. 

മാർച്ച് 7 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ, സമൂഹത്തിൽ വനിതാ ആരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച്, ശാസ്ത്രി റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ തിരികെയെത്തുന്ന രീതിയിലാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുക്കും. സ്ത്രീകളുടെ ആരോഗ്യബോധവും സാമൂഹിക പങ്കാളിത്തവും വർദ്ധിപ്പിക്കുക എന്ന സന്ദേശം, പരിപാടിയിലൂടെ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുകയാണ്  ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു


. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് ടീ ഷർട്ട്, ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്. 
Previous Post Next Post