നമ്മൾ ഈ യാത്ര തുടരും’; സർക്കാർ പരസ്യത്തിൽ ഭാവന



        

സർക്കാർ പരസ്യത്തിൽ അഭിനയിച്ച് നടി ഭാവന. ‘വീണ്ടും തുടരും, നമ്മൾ തുടരും’ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. ‘സെറ്റല്ലേ…നമ്മളീ യാത്ര തുടരും’ എന്ന ഭാവനയുടെ വാക്കുകളിലാണ് പരസ്യം അവസാനിക്കുന്നത്. പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0 എന്ന ആശയത്തോടെയാണ് വനിതാ ദിനത്തിൽ തന്നെ ഇത്തരമൊരു പരസ്യം പങ്കുവെച്ചിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു. റാപ്പർ വേടൻ ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗാനമാണ് പുറത്തിറക്കിയത്. ‘കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികൾ കാണിച്ചും മത്സ്യത്തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടും ഉള്ളതാണ് ഗാനം. ‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെയാണ് ഗാനം അവസാനിക്കുന്നത്. 2021ലും എൽഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച ‘അന്തിവിണ്ണിൽ അമ്പിളിക്കല’ എന്ന ഗാനമായിരുന്നു അത്. ഇതിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്

Previous Post Next Post