കോട്ടയത്ത് മീന്‍ പിടിച്ച് ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍വള്ളത്തില്‍ കരുതിയത് അരക്കിലോ കഞ്ചാവ്; യുട്യൂബറെ പൊക്കി പൊലീസ്


വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് അം​ഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീൻപിടിച്ച് റീൽസുചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിചെയ്തിരുന്നയാളാണ് അഭിജിത്ത്.


കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്കായി വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
أحدث أقدم