നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയത്ത് റൂട്ട് മാര്‍ച്ച് നടത്തി;



കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയത്ത് റൂട്ട് മാർച്ചുകൾ സംഘടിപ്പിച്ചുകേന്ദ്ര സായുധ സേനയായ ഐടിബിപിയും ജില്ലാ പോലീസ് സേനാംഗങ്ങളും സംയുക്തമായി ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെ വിവിധ സ്റ്റേഷൻ പരിധികളിൽ റൂട്ട് മാർച്ചുകൾ സംഘടിപ്പിക്കുന്നത്.

ജില്ലാ കളക്ടറേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് റോഡിലൂടെ ഗാന്ധി സ്‌കൊയറിൽ സമാപിച്ച റൂട്ട് മാർച്ചിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ജില്ലാ കളക്ടർ ചേതൻകുമാർ മീണ പരേഡ് പരിശോധിച്ച് റൂട്ട് മാർച്ചിൽ പങ്കെടുത്തു.അഡീഷണൽ എസ്.പി. വിശ്വനാഥൻ എ. കെ., ഡിവൈഎസ്പി അരുൺ കെ. എസ്. കോട്ടയം ഈസ്റ്റ് വെസ്റ്റ് സ്റ്റേഷനുകളിലെ എസ്എച്ച്മാർ മറ്റു സേനാംഗങ്ങൾ പങ്കെടുത്തു.
Previous Post Next Post