യുഎഇയിൽ കനത്ത ഇടിയും മഴയും: കടപുഴകി വീണ് മരങ്ങൾ, വാദികൾ നിറഞ്ഞൊഴുകി; വാഹന ഗതാഗതം മന്ദഗതിയിൽ...



അബുദാബി/ദുബായ്/ഷാർജ
യുഎഇയിൽ കനത്ത ഇടിയും മഴയും ആലിപ്പഴം വർഷവും.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ശക്ത‌മായ മഴ 27 വരെ തുടരുമെന്ന് അറിയിച്ച കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം വിവിധയിടങ്ങളിൽ റെഡ്, യെലോ അലർട്ട് പ്രഖ്യാപിച്ചു

ലക്ഷ്യസ്ഥാനത്തെത്തിയത്. മുൻവർഷങ്ങളിലെ പ്രളയം മുന്നിൽ കണ്ട് ചില സ്വകാര്യ സ്ഥാപനങ്ങൾ നേരത്തെ തന്നെ അടച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് അറിയിപ്പുള്ളതിനാൽ ലാപ്ടോപ് എടുത്ത് വീട്ടിലിരുന്ന് ജോലി ചെയ്താൽ (റിമോട്ട് വർക്ക്) മതിയെന്നും നിർദേശിച്ച കമ്പനികളും ഒട്ടേറെ.

ദുബായ്, അബുദാബി, ഷാർജ, അജ്‌മാൻ, ഫുജൈറ, റാസൽഖൈമ എന്നീ എമിറേറ്റുകളിലെ വിവിധയിടങ്ങളിൽ വ്യാപകമായ മഴ ലഭിച്ചു. ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ഡാമുകൾ (വാദി) നിറഞ്ഞൊഴുകി. ഷാർജ മലീഹയിലും അബുദാബിയിലെ ചിലയിടങ്ങളിലും ആലിപ്പഴം വർഷത്തിന്റെ അകമ്പടിയോടെയായിരുന്നു മഴ

അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിലായി. റോഡിലെ വെള്ളക്കെട്ട് മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിക്കുകയാണ് നഗരസഭഅധികൃതർ. വാഹന ഗതാഗതം മന്ദഗതിയിലായി. മണിക്കൂറുകളെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. മുൻവർഷങ്ങളിലെ പ്രളയം മുന്നിൽ കണ്ട് ചില സ്വകാര്യ സ്ഥാപനങ്ങൾ നേരത്തെ തന്നെ അടച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് അറിയിപ്പ് ഉണ്ട് 


ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പ്രധാന റോഡുകളായ ഷെയ്ഖ് സായിദ് റോഡ്, ഇ-311 എന്നിവിടങ്ങളിൽ ഗതാഗതം മന്ദഗതിയിലായി. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ശക്തമായ കാറ്റിൽ കടപുഴകി റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്തുവരികയാണ്. മരങ്ങൾ വീണ് ചിലയിടങ്ങളിൽ കെട്ടിടങ്ങളുടെ പുറംഭാഗത്തിനും ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫുജൈറയിലെ വാദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെടാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത നിർദേശം നൽകി.

ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ദൂരക്കാഴ്ച‌ കുറവായതിനാൽ വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കണമെന്നും വാദികളിൽ നിന്നും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോരങ്ങൾക്കു സമീപം താമസിച്ചുവരുന്ന സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
أحدث أقدم