വില വർദ്ധനയോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കുകൾ ഉയർന്നു. ഡൽഹിയിൽ സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി. മുംബൈയിൽ 852.50 രൂപയിരുന്ന സിലിണ്ടർ ഇനി 912.50 രൂപയ്ക്ക് ലഭിക്കും. കൊൽക്കത്തയിൽ 879 രൂപയിരുന്ന നിരക്ക് 939 രൂപയായും ചെന്നൈയിൽ 868.50 രൂപയിൽ നിന്ന് 928.50 രൂപയായും ഉയർന്നു.
ഇതിനൊപ്പം വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ 115 രൂപയുടെ വർധന വരുത്തിയതോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വിലവർധനയുടെ പ്രതിഫലനം ഭക്ഷ്യവിലകളിലും സേവന നിരക്കുകളിലും പ്രതിഫലിക്കാനിടയുണ്ടെന്ന ആശങ്കയും വ്യാപാരികൾ ഉയർത്തുന്നു.