പാലക്കാട് : ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം. നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്റെ പേരാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രമേഷ് പിഷാരടി മത്സരിച്ചാല്‍ വിജയസാധ്യത ഏറുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പാലക്കാട്ടെ സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലം നിലനിര്‍ത്താനായി യുഡിഎഫ് കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടുന്നത്. നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിലും രമേഷ് പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.