
ഹോർമുസ് കടലിടുക്ക് കടന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) രണ്ട് ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷം പാചക വാചക വിതരണത്തെ തടസ്സപ്പെടുത്തിയതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയും ഇറാനും സംസാരിച്ചതിന് പിന്നാലെസ രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചാർട്ടർ ചെയ്ത ശിവാലിക്, നന്ദാദേവി എന്നീ ടാങ്കറുകളാണ് അടുത്ത ആഴ്ച ഇന്ത്യയിലെത്തുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലുകൾ