യു‌വതിയെ കാണാനില്ലെന്ന പരാതിയിൽ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി


യു‌വതിയെ കാണാനില്ലെന്ന പരാതിയിൽ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ബങ്കട ജാഗിർദാരി ഗ്രാമത്തിലാണ് സംഭവം. പൊലീസും നാട്ടുകാരും ചേർന്ന് യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ യുവതി താഴെയിറങ്ങാൻ തയാറാകാഞ്ഞതോടെ കസ്റ്റഡിയിലെടുത്ത യുവാവിനെ സ്ഥലത്തെത്തിക്കുകയും യുവതിയെ ടവറിൽ നിന്നും താഴെയിറക്കുകയുമായിരുന്നു.

വ്യാഴാഴ്ച രാത്രി യുവതിയെ കാണാതായതായി കുടുംബം നൽകിയ പരാതിയിലാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന് യുവതി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളിൽ കയറിയത്.

Previous Post Next Post