പശ്ചിമേഷ്യൻ യുദ്ധം ഉടൻ അവസാനിക്കില്ല; സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നത യോഗം ചേരുന്നു; നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത




ഡൽഹി: പശ്ചിമേഷ്യൻ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഡൽഹിയില്‍ തുടരുന്നു.

പതിമൂന്ന് മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ, രാജ് നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ, ജെ പി നദ്ദ, നിർമ്മല സീതാരാമൻ, എസ് ജയശങ്കർ തുടങ്ങിയ പ്രമുഖ മന്ത്രിമാരെല്ലാം യോഗത്തിനെത്തിയിട്ടുണ്ട്.

പെട്രാളിയം, രാസവളം മന്ത്രിമാരും യോഗത്തിലുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെയും, എല്‍ പി ജിയുടെയും രാസവളത്തിന്‍റെയും ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ യോഗം വിലയിരുത്തും. എല്‍ പി ജി വിതരണത്തില്‍ അടക്കം സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും വിലയിരുത്തും.പശ്ചിമേഷ്യയിലെ ഇറാൻ – അമേരിക്ക – ഇസ്രയേല്‍ യുദ്ധം ഉടൻ തീരില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഈ വിപുലമായ യോഗം വിളിച്ച്‌ സ്ഥിതി വിലയിരുത്തുന്നത്. യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.അതേസമയം വ്യാവസായിക ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയേയും കയറ്റുമതിയേയും യുദ്ധം ബാധിച്ചതായി വ്യവസായികളുടെ സംഘടനയായ സി ഐ ഐ പ്രസ്താവനയില്‍ അറിയിച്ചു.
Previous Post Next Post