പാമ്പാടി : - പുതുപ്പള്ളിയുടെ വികസന മുരടിപ്പിന് അറുതി വരുത്താനും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നയങ്ങൾ വിളംബരം ചെയ്യാനുമുള്ള പടയൊരുക്കത്തിന് പാമ്പാടി ഇന്ന് സാക്ഷിയാകും. എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് 4-ന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റംഗവും മന്ത്രിയുമായ വി.എൻ. വാസവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
നാടിന്റെ വികസനവും ജനകീയ ബദലുകളും ചർച്ചയാകുന്ന ഈ രാഷ്ട്രീയ മുന്നേറ്റത്തിന് ആവേശം പകർന്ന്, ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം വൈകിട്ട് സിപിഐഎം മ്മിന്റെ മുതിർന്ന നേതാവ് വൈക്കം വിശ്വൻ നിർവഹിക്കും.
പതിറ്റാണ്ടുകളായി മണ്ഡലം നേരിടുന്ന അവഗണനയ്ക്കെതിരെയും എൽഡിഎഫ് സർക്കാരിന്റെ വികസനത്തുടർച്ചയ്ക്കായും അണിനിരക്കുന്ന ഈ മഹാസംഗമത്തിൽ മുഴുവൻ പ്രവർത്തകരും ബഹുജനങ്ങളും പങ്കുചേരണമെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു.