ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസ്; സിപിഎം പ്രവർത്തകരായ രണ്ടുപേർ അറസ്റ്റിൽ


ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് വടകര തോടന്നൂരിലെ വീടിനുനേർക്കായിരുന്നു ആക്രമണം. സിപിഎം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്‌തത്. റെയിൽവേ സ്റ്റേഷനിൽ മന്ത്രക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ ബാലൻ റിമാൻഡിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിരുന്നു. വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുകയായിരുന്നു അക്രമികൾ.

Previous Post Next Post