കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി


കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി. ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം. കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നുവെന്നും പോറ്റി വെളിപ്പെടുത്തി. തന്നെ കുരുക്കാനും വിവാദങ്ങൾ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി ആരോപിക്കുന്നു

Previous Post Next Post