കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം…പി ജെ ജോസഫ് മത്സരത്തിനില്ല…


കോട്ടയം: തലമുറമാറ്റത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് മത്സരരംഗത്തില്ല. തൊടുപുഴയില്‍ പി ജെ ജോസഫിന് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫ് പോരാട്ടത്തിനിറങ്ങും. പി ജെ ജോസഫ് തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ തന്നെയാണ് സ്ഥാനാര്‍ഥി. ചങ്ങനാശ്ശേരിയില്‍ വിനു ജോബും തിരുവല്ലയില്‍ വര്‍ഗീസ് മാമനും കോതമംഗലത്ത് ഷിബു തെക്കുമ്പുറവും പോരാട്ടത്തിനിറങ്ങും. കുട്ടനാട് മണ്ഡലത്തില്‍ റെജി ചെറിയാനാണ് സ്ഥാനാര്‍ഥി. കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയിലാണ് കേരള കോണ്‍ഗ്രസിനായി കളത്തിലിറങ്ങുക.

Previous Post Next Post