മീത്തൽ മൗവ്വലിലെ ഇബ്രാഹിമിന്റെ മകളുടെ വിവാഹവീട്ടിലാണ് സംഭവം. ചെർക്കളയിൽ നിന്നുള്ള വരന്റെ വീട്ടുകാർ എത്തിയപ്പോൾ ആഘോഷപൂർവ്വം പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള തീപ്പൊരി പന്തലിന് മുന്നിലെ അലങ്കാരങ്ങളിലേക്ക് വീഴുകയായിരുന്നു. നിമിഷനേരം കൊണ്ട് പത്തടി ഉയരത്തിൽ തീ പടർന്നുപിടിച്ചു. അപകടസമയത്ത് പന്തലിന് താഴെയും പരിസരത്തുമായി നൂറുകണക്കിന് അതിഥികളുണ്ടായിരുന്നു. തീ പടരുന്നത് കണ്ട് ആളുകൾ ചിതറിയോടിയത് വലിയ പരിഭ്രാന്തി പരത്തി.
പന്തലിന് തീപിടിക്കുന്നത് കണ്ട ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വെള്ളമൊഴിച്ച് തീയണച്ചു. പെട്ടെന്ന് ഇടപെടാൻ സാധിച്ചതുകൊണ്ട് തീ വീടിനുള്ളിലേക്കോ പന്തലിന്റെ മറ്റ് ഭാഗങ്ങളിലേക്കോ വ്യാപിച്ചില്ല.