എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്‌സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ശതമാനം പാചകവാതകം നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുളള നടപടിയായിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
തൊഴിലാളികള്‍ക്കുളള ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുളള വിഭവങ്ങളാണ് ഹോട്ടലുകാര്‍ പ്രോത്സാഹിപ്പിക്കുന്നത്. കറികള്‍ ചൂടോടെ നിലനിര്‍ക്കുന്നതിനായി മണിക്കൂറുകള്‍ തീ കത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളാണ് ഹോട്ടലുകാര്‍ കൂടുതലായും ഇപ്പോള്‍ ഉപയോഗിക്കുന്നത്.