അയർക്കുന്നം സ്വദേശി സ്റ്റീഫൻ എന്ന ഓട്ടോ ഡ്രൈവറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. സ്റ്റീഫന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്ക് ലോൺ എടുക്കുന്നതിന് പണയം വയ്ക്കുന്ന സ്ഥലത്തിന്റെ സ്കെച്ച് വരച്ച് ബാങ്കിൽ ഹാജരാക്കണം.ഇതിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ 750 രൂപ നൽകിയാലേ സ്കെച്ച് വരച്ചു നൽകു എന്ന് വില്ലേജ് അസിസ്റ്റന്റ് പറഞ്ഞു. ഇന്നു രാവിലെയാണ് സ്റ്റീഫൻ വിജിലൻസ് പോലീസിനെ വിവരം അറിയിച്ചത്. ഡി വൈ എസ് പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം ആണ് വില്ലേജ് അസിസ്റ്റന്റിനെ കുടുക്കിയത്. നടപടി കൾക്ക് ശേഷം ഇന്നു കോടതിയിൽ ഹാജരാക്കും.