അയർലൻഡിൽ കാണാതായ ഐ.ടി പ്രൊഫഷണലായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി



അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം ബ്രേ മേഖലയിലെ കടലിൽ നിന്ന് കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയായിരുന്നു അശ്വതി.

അശ്വതിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പരാതിനൽകിയത്. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു.

ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്. സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

أحدث أقدم