സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരും…


തിരുവനന്തപുരം: സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരും. തെരഞ്ഞെടുപ്പ് കാലത്ത് സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്ന് തീരുമാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ നാലംഗ സമിതിക്കാണ് രൂപം നല്‍കിയത്

സാധാരണ നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെപിസിസി അധ്യക്ഷന്മാര്‍ പോകുമ്പോള്‍ പകരം ചുമതല നല്‍കുന്നതാണ് പതിവ്. ആദ്യഘട്ടത്തില്‍ അങ്ങനെ ആലോചന നടന്നതാണ്. ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ പരിഗണിക്കുകയും ചെയ്തതാണ്. എന്നാല്‍ അധ്യക്ഷ പദവി ഒഴിയില്ലെന്ന ഉറച്ച നിലപാട് സണ്ണി ജോസഫ് സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.

തുടര്‍ന്നാണ് സണ്ണി ജോസഫ് തന്നെ അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരട്ടെ എന്ന തീരുമാനം വന്നത്. സണ്ണി ജോസഫിന്റെ അഭാവത്തില്‍ കെപിസിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാലംഗ സമിതിയെ തീരുമാനിക്കുകയായിരുന്നു

Previous Post Next Post