നടുറോഡിൽ യുവതിയുടെ തലയിൽ വെട്ടി പരുക്കേൽപ്പിച്ച് സു​ഹൃത്ത്; പത്തനംതിട്ടയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ


        

യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി പരുക്കേൽപ്പിച്ച് യുവാവ്. തുമ്പമൺ പഞ്ചായത്ത് ഓഫിസിനു സമീപത്ത് വച്ചാണ് യുവതിയുടെ തലയ്ക്ക് വെട്ടേറ്റത്. പന്തളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കിളിമാനൂർ സ്വദേശിനി ബിന്ദുവിനെയാണ് സുഹ‍ൃത്ത് വെട്ടി പരിക്കേൽപ്പിച്ചത്. ബിന്ദുവിനെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തിൽ ഇവരുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുമേഷും ബിന്ദുവും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും പിന്നീട് അകന്നുവെന്നും ആണ് വിവരം. ഇതിനിടയിലാണ് ബിന്ദുവിനെ സുമേഷ് വെട്ടി പരുക്കേൽപ്പിച്ചത്.

Previous Post Next Post