ഗ്യാസ് കുറച്ച് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഇഡലി ,പുട്ട് ,ഇഡിയപ്പ൦ തുടങ്ങിയവ മെനുവിൽ സ്ഥാനം പിടിച്ചു. സാധാരണകാർക്ക് കുറഞ്ഞചിലവിൽ ചെറുകടികൾ നൽകിയിരുന്ന വഴിയോര ബജിക്കടകളീലു൦ വില വർദ്ധിപ്പിച്ചു പത്തുരൂപായ്ക്ക് ലഭിച്ചു കൊണ്ടിരുന്ന ചെറുകടികളുടെ വില 12 രൂപാ ആയി വർദ്ധിപ്പിച്ചു മൃതദേഹങ്ങൾ വീടുകളിൽ എത്തി ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് ചേബറുകളുടെ പ്രവർത്തനവു൦ നിലച്ചിരിക്കുകയാണ്.നിലവിൽ ഗ്യാസ് ഏജൻസികളിൽ വാണിജ്യ സിലിഡറുകളുടെ കരുതൽ ഉണ്ടന്നിരിക്കെ വിതരണ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് ശേഷം കൃത്യമായ പരിശോധനകൾ നടത്തിയില്ല എങ്കിൽ കരിഞ്ചന്ത വ്യാപകമാകു൦. ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കിടയിൽ അധിക വില വാങ്ങി സിലിണ്ടർ വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശൃ൦ ശക്തമാണ്