തിരുവനന്തപുരം : സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും. ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മുഴുവൻ ജീവനക്കാർക്കും പരിഷ്കരണം ബാധകമാകും. നഴ്സുമാർക്ക് 25450 മുതൽ 28000 വരെയാകും അടിസ്ഥാന ശമ്പളം. 23650 രൂപയായിരിക്കും മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. അറ്റൻഡർ , ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരുടെ ശമ്പളം കൂട്ടും. ആക്ഷേപങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്. ഈ ശമ്പള വർദ്ധന അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സമരക്കാർ.