സംസ്ഥാന നേതൃത്വം ഉറച്ച നിലപാടെടുത്തു; കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം




ന്യൂഡൽഹി : വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകുകയായിരുന്നു. അതിനിടെ, പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരൻ, രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടക്കും. തർക്കങ്ങൾക്കിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം മത്സരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സുധാകരനും അടൂർ പ്രകാശും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തർക്കത്തിൽ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുധാകരൻ്റെ തുടർനീക്കം എന്തായിരിക്കും എന്നതിലാണ് ആകാംക്ഷ.
Previous Post Next Post