ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ ഒരു ദിവസം ഫ്രീയായി താമസിക്കാം; വമ്പൻ ഓഫറുമായി ആലുവയിലെ ഹോട്ടൽ


ആലുവയിലെ ഹോട്ടലിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ ഒരു ദിവസം ഫ്രീയായി താമസിക്കാം. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിലാണ് ‘മൂന്നാർ പീക്ക് പാരഡൈസ്’ റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ‌ചിൽ ചെയ്യാനുള്ള അവസരം സൗജന്യമായി നൽകുന്നത്. സിലിണ്ടർ വിലയ്ക്കു പുറമേയാണ് 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി ലഭിക്കുന്നത്.

ഹോട്ടൽ ഉടമ എ.പി.സഫീറിന്റെ തന്നെ സംരംഭമാണു മൂന്നാറിലെ റിസോർട്ട്. സമൂഹമാധ്യമങ്ങളിൽ ഓഫർ സംബന്ധിച്ചു പോസ്റ്റ് ഇട്ടതോടെ ഒട്ടേറെ പേർ വിളിച്ചെങ്കിലും ഗാർഹിക സിലിണ്ടറാണ് ഇവരുടെ പക്കലുള്ളത്. വാണിജ്യ സിലിണ്ടർ നൽകാമെന്നു പറഞ്ഞതു വിരലിൽ എണ്ണാവുന്നവർ മാത്രം. ഹോട്ടലിൽ പ്രതിദിനം 3 സിലിണ്ടർ വേണം. സിലിണ്ടർ തീർന്നപ്പോൾ ഒരാഴ്ച ഹോട്ടൽ അടച്ചിട്ടു. വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ‘ഓഫർ’ പ്രഖ്യാപിച്ചത്. സിലിണ്ടർ ക്ഷാമം തീരുന്നതു വരെ ഓഫറും തുടരും.

Previous Post Next Post