‘ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം’





കോഴിക്കോട് : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.

 ബേപ്പൂരിൽ 2021 നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോഴിക്കോട് ജില്ലയിൽ 13 സീറ്റും നേടും. എംഎൽഎ എന്ന രീതിയിൽ നടത്തിയത് മികച്ച പ്രവർത്തനമാണ്. അത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. യുഡിഎഫിനെ പോലെയുള്ള വിങ്ങിപ്പൊട്ടലുകൾ എൽഡിഎഫിൽ ഉണ്ടാവില്ല. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടമെന്നും റിയാസ് പറഞ്ഞു. 

ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയും അദ്ദേഹത്തിനാണ്. 5 മണ്ഡലങ്ങളിലൊഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. യുഡിഎഫിന്‍റെ സ്ഥാനാർത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വിഡി സതീശന്‍റെ പ്രതികരണം.
Previous Post Next Post