
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സിബിഎസ്ഇ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമായിട്ടുള്ളത്.
ഇതുസംബന്ധിച്ച് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും ഈ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും പരീക്ഷാ മാറ്റം സംബന്ധിച്ച അറിയിപ്പ് സിബിഎസ്ഇ നൽകിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മൂന്നാം തീയതിയിലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ട്