കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം





ന്യൂഡൽഹി : കോൺഗ്രസിന്റെ സ്ഥാനാർഥിപട്ടിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനുശേഷമേ ഉണ്ടാകൂവെന്ന് കെപിസിസി നേതൃത്വം.

സാമ്പത്തികമായി പാർട്ടിക്ക് ബാധ്യത സൃഷ്ടിക്കുമെന്ന തോന്നലാണ് തെരഞ്ഞെടുപ്പ് തീയതി വന്നശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കെപിസിസി തീരുമാനിച്ചത്.

നിലവില്‍ സ്ഥാനാർഥികളുടെ പട്ടിക തയാറാണെന്നും പ്രതിപക്ഷ നേതാവിന്റെ നവകേരള യാത്രയ്ക്ക് ശേഷം ബാക്കിയുള്ള സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആകുമെന്നും കേരളത്തിലെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ആദ്യഘട്ട പട്ടികയിലെ പേരുകളും വിജയസാധ്യതയും ചർച്ച ചെയ്തു. കേരളത്തിന്റെ ചാർജുള്ള ദീപദാസ് മുൻഷിയും യോഗത്തില്‍ പങ്കെടുത്തു.

أحدث أقدم