ഞണ്ടുകറി കഴിച്ച യുവാവിന് ദാരുണാന്ത്യം



കൊച്ചി: ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയ്ക്ക് പിന്നാലെ മരിച്ചു. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാ (33)ആണ് മരിച്ചത്.

എല്‍ജിന് ഞണ്ട് അലര്‍ജിയാണെന്ന് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. ഇക്കാരണത്താല്‍ ഭക്ഷണത്തില്‍ നിന്നും ഞണ്ട് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് എല്‍ജിന്‍ വീണ്ടും ഞണ്ട് കഴിക്കുന്നത്.


Previous Post Next Post