വിചാരണ വേളയിൽ എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി നൽകാതെ ഒളിച്ചുകളി നടത്തിയ കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റിനെ ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചു. പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു മുൻപ് എംപാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാൽ ഇവരുടെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി. വർക്കേഴ്സ് ഫെഡറേഷൻ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. 2012-ൽ ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് യൂണിയനുമായി കരാർ ഒപ്പിട്ടെങ്കിലും മാനേജ്‌മെന്റ് അത് നടപ്പിലാക്കിയിരുന്നില്ല.