പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസും സിസ്റ്റവും അതിനുള്ള എല്ലാ നടപടിയും സ്വീകരിക്കണമെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശോഭ് പ്രചരണത്തിന് വന്നിരുന്നുവെന്നും അല്ലാതെ വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ല. ഖേദകരമായ വാര്‍ത്തയാണിത്. ഒരു വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ടുള്ള ആരോപണം വോട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനം നോക്കുമെന്ന് തോന്നുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.