ജി സുധാകരന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്…വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍…





ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരൻ്റെ വീട്ടിൽ എത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്, കോൺഗ്രസ്‌ ജില്ലാ ഭാരവാഹികൾ, ബ്ലോക്ക്‌ ഭാരവാഹികൾ എന്നിവരാണ് ഇന്നലെ രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ നേതാക്കൾ പൂർണ പിന്തുണ സുധാകരനെ അറിയിച്ചു. ഇന്ന് മുതൽ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ്‌ നേതാക്കൾ അറിയിച്ചു. അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വീട്ടിൽ എത്തിയപ്പോൾ വീടിന് പുറത്ത് വെച്ചായിരുന്നു ചർച്ച. എന്നാൽ, ഇന്നലെ പിന്തുണ അറിയിക്കാൻ വീട്ടിൽ എത്തിയ കോൺഗ്രസ്‌ നേതാക്കളുമായി വീടിന് അകത്ത് വച്ചായിരുന്നു ജി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്.
Previous Post Next Post