വി ശിവൻകുട്ടിക്കെതിരെ പരാതി നൽകി ബിജെപി


വിദ്യാഭ്യാസ മന്ത്രിയും നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടിക്കെതിരെ പരാതി നൽകി ബിജെപി. വി ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബിജെപിയുടെ പരാതി. മന്ത്രി പദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യർത്ഥിച്ചതായും പരാതിയിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി ലീഗൽ ഇൻ ചാർജ്, മണ്ഡലം വരണാധികാരിയ്ക്ക് ആണ് പരാതി നൽകിയിട്ടുള്ളത്.

സംസ്ഥാന സർക്കാരിന്റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും വീണ്ടും ആവശ്യപ്പെട്ട് ശിവൻകുട്ടി വീടുകൾ തോറും കത്തുകൾ വിതരണം ചെയ്തുവെന്നാണ് ബിജെപിയുടെ പരാതി. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി വി ശിവൻകുട്ടി മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും വോട്ടർമാരിൽ അനധികൃത സ്വാധീനം ചെലുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്.  ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്നും ബിജെപി ആരോപിച്ചു.

أحدث أقدم