സോഫ്റ്റ്‌വെയർ ഇടപാടിൽ അഴിമതിയുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വാദം അടിസ്ഥാനരഹിതമാണ്. നുണ പറയാൻ ചെന്നിത്തല ചിലരോട് മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് അവസരമുണ്ടായിരുന്നു. എന്നാൽ സഭയിൽ ഒരക്ഷരം മിണ്ടാത്തവർ പുറത്ത് നുണ പ്രചരിപ്പിക്കുകയാണ്. മന്ത്രിമാർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം ഭയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സുനിൽ കനഗോലുവിനെപ്പോലുള്ള പിആർ ഏജൻസികളെ ഉപയോഗിച്ച് ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം. നിയമസഭയിൽ ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടി കനത്തതായിരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സഭയിൽ പ്രതിപക്ഷം ഒളിച്ചോടിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വർഗീയതയോട് ഒരു കാലത്തും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.