റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം…ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയന്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (12) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. അല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാന്‍ ആണ് കുട്ടിയെ ഇടിച്ചത്. ഓട്ടോയില്‍ നിന്നും ഇറങ്ങി റോഡിന് മറുവശത്തേക്ക് നടക്കുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ വാന്‍ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Previous Post Next Post