
മുവാറ്റുപുഴ വാഴക്കുളത്ത് യുവാവ് സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പാലക്കുഴ അമ്പലംകുന്ന് സ്വദേശി അഖിലി (28) ന് ജീവൻ നഷ്ടമായി. മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയിൽ വാഴക്കുളം പരീക്കപ്പീടികയ്ക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ അഖിലിനൊപ്പം സഞ്ചരിച്ചിരുന്ന ബന്ധുവായ രാജമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല