സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്




തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.
പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയുമായി. ഇന്നലെ 1,08,200 രൂപയായിരുന്നു പവന്‍ വില.

ഇന്നലെ രണ്ട് തവണയായി 3400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് താല്‍ക്കാലിക ഇടവേള വന്നതോടെയാണ് സ്വര്‍ണം മുന്നേറാന്‍ തുടങ്ങിയത്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ഇടിവ് നേരിട്ട സ്വര്‍ണം മാര്‍ച്ച് 23ന് ലക്ഷം രൂപയ്ക്ക് താഴേക്ക് പോയിരുന്നു. അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. എന്നാല്‍, ട്രംപ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അടുത്ത ദിവസങ്ങളില്‍ വന്‍തോതില്‍ വില ഉയര്‍ന്നു.

ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ ഇടിവിലാണ് വ്യാപാരം. ട്രോയ് ഔണ്‍സിന് 33ഡോളര്‍ കുറഞ്ഞ് 4519 എന്ന നിലയിലാണുള്ളത്. വെള്ളി ട്രോയ് ഔണ്‍സിന് 71.88 ഡോളര്‍ എന്ന നിലയിലുമാണ്.
أحدث أقدم