ഒരു ദിവസം മുഴുവൻ കോൺഗ്രസ്സിനെ മുൾമുനയിൽ നിർത്തിയ സുധാകരൻ ഒടുവിൽ ഒതുങ്ങി; "താൻ എന്നും പാർട്ടി വിധേയൻ"




കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ സുധാകരൻ. പാർട്ടിയെ വെല്ലുവിളിച്ച്‌ താൻ മത്സരിക്കില്ല.

താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സുധാകരനെ വിളിച്ച്‌ അനുനയിപ്പിച്ചു എന്നാണ് വിവരം. എംപിമാരില്‍ ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേർക്ക് നല്‍ണ്ടി വരുമെന്നാണ് ഖർഗെ സുധാകരനെ അറിയിച്ചത്.
Previous Post Next Post